സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

മംഗളൂരു : സാക്‌സഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം.

സാക്‌സഫോണിനെ കര്‍ണാടക സംഗീതവുമായി ബന്ധപ്പെടുത്തിയ കലാകാരനാണ് കദ്രി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Top