‘ചില്ലയിലെ തൂമ്മഞ്ഞിന് തുള്ളികളില്‍’; വികൃതിയിലെ പുതിയ ഗാനം കാണാം

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘വികൃതി’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ചില്ലയിലെ തൂമ്മഞ്ഞിന് തുള്ളികളില്‍ എന്ന ഗാനമാണ് പുറത്തുവിട്ടത്.ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിലാല്‍ ആണ്്.

നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം വിന്‍സിയണ് നായിക.ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, സുരഭി ലക്ഷ്മി, റിയ, ഗ്രേസി, പൗളി, ലിസി ജോസ്, മെറീന മൈക്കിള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു.

Top