ഇതാണ് ഒര്‍ഹാന്‍ സൗബിന്‍; കണ്‍മണിക്ക് പേരിട്ട് സൗബിന്‍ ഷാഹിര്‍

യുവ നടമ്മാരില്‍ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറിന് ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളുപ്പെടുത്തിയത്.

View this post on Instagram

Orhan Soubin ❤️

A post shared by Soubin Shahir (@soubinshahir) on

ഇക്കഴിഞ്ഞ മെയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.’ഇറ്റ്സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിരുന്നു. സൗബി ഉപ്പ ആയിട്ടാ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശി ജാമിയയുടേയും വിവാഹം.

സഹ സംവിധായകനായാണ് സൗബിന്‍ സിനിമാ മേഖലയിലേയ്ക്ക് എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ പ്രേമത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ശേഷം അനുരാഗ കരിക്കിന്‍വെള്ളം,മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ദുല്‍ഖര്‍ നായകനായ പറവ സൗബിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിന്‍ നേടിയിരുന്നു.

Top