സൗബിന്‍ ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’;ഫസ്റ്റ് ലുക്ക് കാണാം

സൗബിന്‍ ഷാഹിര്‍ നായകാനാകുന്ന പുതിയ ചിത്രം ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവീനോ തോമസ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. വ്യക്തിപരമായി കാത്തിരിക്കുന്ന ചിത്രമാണിതെന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ കൗതുകമുണര്‍ത്തുന്ന കലാസൃഷ്ടിയാണെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

ബോളിവുഡില്‍ പരസ്യചിത്ര സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സൗബിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്. ചിത്രം നവംബര്‍ എട്ടിന് തീയേറ്ററുകളിലെത്തും.

Top