നാഗചൈതന്യ നായകനാകുന്ന ‘സവ്യസാചി’യുടെ ടീസര്‍ പുറത്തുവിട്ടു

നാഗചൈതന്യയുടെ പുതിയ ചിത്രം സവ്യസാചിയുടെ ടീസര്‍ പുറത്തുവിട്ടു. ചന്തു മൊന്തേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചന്തുവിനൊപ്പമുള്ള നാഗചൈതന്യയുടെ രണ്ടാമത്തെ ചിത്രമാണിത്. ആര്‍ മാധവനും നിധി അഗര്‍വാളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാധവന്‍ മുഴുനീള കഥാപാത്രമായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് സവ്യസാചി. ടൈഗര്‍ ഷ്‌റോഫിനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിലായിരുന്നു നിധി അഗര്‍വാള്‍ ആദ്യം അഭിനയിച്ചത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണിയാണ് സംഗീതം.

Top