നാഗചൈതന്യ ചിത്രം സവ്യസാചിയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി

പ്രേമം റീമേക്കിനു ശേഷം തെലുങ് സംവിധായകന്‍ ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സവ്യസാചി.

നാഗചൈതന്യ കേന്ദ്ര കഥാപത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

സവ്യസാചി എന്നാല്‍ മഹാഭാരതത്തിലെ അര്‍ജുനനന്റെ മറ്റൊരു നാമമാണ്. ഇരുകരങ്ങള്‍ കൊണ്ടും ഒരു പോലെ യുദ്ധം ചെയ്യാന്‍ കഴിവുള്ളവന്‍ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.

നാഗചൈതന്യയുടെ നായികയായെത്തുന്നത് നിധി അഗര്‍വാളാണ്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍, രവിശങ്കര്‍, മോഹന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top