സുമഗംലീ ഭവ; സേവ് ദ ഡേറ്റ് ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി

റ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. പുതിയ സേവ് ദ ഡേറ്റ് ഫോട്ടോയുമായി പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പിഷാരടിയും ധര്‍മ്മജനും ഒന്നിച്ചിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്.

2009 ഫെബ്രുവരി 15 ന് 8 മണിക്കും 9 മണിക്കും ഇടയ്ക്ക് ടൗണ്‍ഹാളില്‍, സേവ് ദ ഡേറ്റ് എന്നുപറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതോ സ്റ്റേജ് ഷോയ്ക്കായി ഒരുങ്ങിയ പിഷാരടിയും ധര്‍മ്മജനുമാണ് ചിത്രത്തിലുള്ളത്.

ഇതിനകം തന്നെ പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്. നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചു. ഇത് പൊളിക്കും, സുമഗംലീ ഭവ, തുടങ്ങിയ ആശംസകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തത്.

Top