പ്രതിഷേധം ഇങ്ങനയും ആവാം; ഒരു സേവ് ദി ഡേറ്റ് പ്രതിഷേധവുമായി വധു വരന്മാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്താകമാനം ശക്തമായി ആളിപടരുകയാണ്. വേറിട്ട രീതിയിലൂടെ ഓരോരുത്തരും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി തരംഗമാവുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദി ഡേറ്റ് പ്രതിഷേധമാണ്.

‘നോ സി.എ.എ, നോ എന്‍.ആര്‍.സി’ എന്നെഴുതിയ പ്ലക്കാഡുകളുമായി സേവ് ദ ഡേറ്റിന്റെ ഫോട്ടോഷൂട്ടിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. ഇത് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും ചെയ്തു.

സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധം അറിയിച്ചത് ജി.എല്‍. അരുണ്‍ഗോപിയും ആശാ ശേഖറും ആണ്.

https://www.facebook.com/firstlookweddingphotography/photos/a.1442935916027569/2492304361090714/?type=3

Top