വിജയ്,ജഗന്‍,പ്രശാന്ത് ഇതൊരു പുതിയ ഉദയമോ? ആരാധകരുടെ പുതിയ രക്ഷകന്‍!

ചെന്നൈ: ആദായനികുതിവകുപ്പിന്റെ ചോദ്യംചെയ്‌ലിന് ശേഷം ദളപതി വിജയ്ക്കുള്ള ആരാധക വൃത്തം കൂടിയെന്നാണ് പുതിയ വിവരം. മാത്രമല്ല നടനെ കുടുക്കാന്‍ ശ്രമിച്ച ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈയ്യും വീശി നാണം കെട്ട് പോകേണ്ടി വന്നതും വിജയ് ഫാന്‍സ് ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ നടന് പിന്തുണയറിയിച്ച് തമിഴ്‌നാട്ടില്‍ ആരാധകരുടെ പോസ്റ്റര്‍ പ്രചാരണം.

‘തമിഴ്‌നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മധുര ജില്ലയിലെ നിരവധി ഇടങ്ങളിലാണ് പോസ്റ്ററുകള്‍ ഉള്ളത്.

പോസ്റ്ററുകളില്‍ വിജയ്‌ക്കൊപ്പം ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമുണ്ട്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് ഒരു ചര്‍ച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നത് പ്രസക്തമാണ്.

‘ഞങ്ങള്‍ ആന്ധ്രയെ രക്ഷിച്ചു. പ്രശ്‌നങ്ങളിലകപ്പെട്ടിരിക്കുന്ന തമിഴ്‌നാടിനെ നിങ്ങള്‍ രക്ഷിക്കണം, ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കണം’ എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ചിത്രമുള്ള പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. വിജയ് ആരാധകരുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Top