രാഹുലിനെതിരെ പൊലീസിൽ പരാതി നൽകി സവർക്കറുടെ കൊച്ചുമകൻ

ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ സവർക്കറുടെ കൊച്ചുമകന്റെ പരാതി. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് രഞ്ജിത്ത് സവർക്കർ പൊലീസിൽ പരാതി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെതിരെയാണ് പരാതി.

ബ്രിട്ടീഷുകാരോട് സവർക്കർ ക്ഷമ ചോദിച്ചു, ബ്രിട്ടീഷുകാരിൽ നിന്നും സവർക്കർ പെൻഷൻ പറ്റി തുടങ്ങിയ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെയാണ് സവർക്കറുടെ കൊച്ചുമകൻ പരാതി നല്‍കിയത്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സമാന പരാമർശം നടത്തിയെന്നും അദ്ദേഹത്തിന് എതിരെയും മാനനഷ്ട കേസ് എടുക്കണമെന്ന് രഞ്ജിത്ത് സവർക്കർ ആവശ്യപ്പെട്ടു.

Top