സുരാജ് വെഞ്ഞാറമ്മൂട് ചിത്രം സവാരിയിലെ പൂരം പാട്ട് കാണാം

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന സവാരിയിലെ ആദ്യഗാനം പുറത്തിറങ്ങി. ജസ്റ്റിന്‍ കാളിദാസ് വരികളെഴുതി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഫ്രാങ്കോ ആണ്.

ഓപ്പണ്‍ഡ് ഐ ക്രീയേഷന്‍സിന്റെ ബാനറില്‍ റോയല്‍ വിഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതരുടെ സഹായിയായി സുരാജ് എത്തുന്ന ചിത്രത്തില്‍ നിര്‍ണായകമായ ഒരു അതിഥി വേഷത്തില്‍ ദിലീപും എത്തുന്നുവെന്നാണ് സൂചന. തൃശൂര്‍ പ്രധാന ലൊക്കേഷനായ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും

Top