മിഷ്കിനും,റാമും ഒന്നിക്കുന്ന സവരക്കത്തി ഫെബ്രുവരി ഒമ്പതിന് ; ട്രെയിലർ പുറത്തിറങ്ങി

Mysskin, Ram

സംവിധായകാരായ മിഷ്കിനും, റാമും ഒന്നിക്കുന്ന ചിത്രം സവരക്കത്തിയുടെ ട്രെയിലർ പുറത്തിറങ്ങി. മിഷ്കിന്റെ സഹോദരനായ ജി ആര്‍ ആദിത്യയാണ് സവരക്കത്തി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് മിഷ്കിനാണ്.

മലയാളിയായ ഷംന കാസിമാണ് ചിത്രത്തിലെ നായിക, സവരക്കത്തിയിലൂടെ തമിഴിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഷംന. ബധിരയും രണ്ട് കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ കഥാപാത്രമായിട്ടാണ് താരം സിനിമയില്‍ എത്തുന്നത്.

2015ല്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ടീസര്‍ 2016ല്‍ പുറത്തിറങ്ങിയിരുന്നു. ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തും.

Top