ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; നായകന്‍ ഋത്വിക് റോഷനോ?

സ്‌പോര്‍ട്‌സിനെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അവയെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയും ചെയ്തു. ഇപ്പോഴിതാ ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഇതിനെ സംബന്ധിച്ച് ഗാംഗുലിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കഥകേട്ടതിന് ശേഷം ഗാംഗുലി സമ്മതം മൂളിയെന്നും ഇരുവരും ഗാംഗുലിയുടെ ജീവിതം അഭിനയിക്കാന്‍ പറ്റിയെ നടനെ തിരയുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ജീവിതം സിനിമയാവുകയാണെങ്കില്‍ ആരായിരിക്കണം നടന്‍ എന്ന സമീപകാലത്തെ ടോക്ക്‌ഷോയിലെ ചോദ്യത്തിന് ഋത്വിക് റോഷനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടി. എന്നാല്‍ നടന്‍ ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മേരി കോം, ഭാഗ് മില്‍ഖാ ഭാഗ്, എം.എസ്. ധോണി, പാന്‍ സിങ് തോമര്‍, അസ്ഹര്‍ എന്നിവായായിരുന്നു പ്രേക്ഷകര്‍ ഏറ്റെടുത്ത സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍. അതേസമയം,1983-ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള 83 എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.

Top