സൗദി അഞ്ച് തൊഴില്‍ മേഖലളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നു

റിയാദ്‌:അഞ്ച് തൊഴില്‍ മേഖലകളിലെ സൗദിയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ഇതോടെ നിയമലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനക്കും തുടക്കമായി. തൊഴില്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ നഗരങ്ങളില്‍ പരിശോധന നടന്നു.

മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പ്പെറ്റ്, വാഹന സ്‌പെയര്‍ പാര്‍ട്സ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, ചൊക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങള്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലായത്. ഈ തൊഴില്‍ മേഖലകളില്‍ എഴുപത് ശതമാനമാണ് സ്വദേശികളുടെ അനുപാതം. ഇതിന്റെ ഭാഗമായി കര്‍ശന പരിശോധനക്കും തുടക്കം കുറിച്ചു.

കര്‍ശന പരിശോധന ഭയന്ന് സ്വദേശികളെ നിയമിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ പലതും അടച്ചിട്ടു. പലരും സ്പോണ്‍സര്‍മാരെ വെച്ചാണ് ഇന്ന് കടകള്‍ തുറന്നത്. സ്വദേശികളെ നിയമിച്ച് മുന്നോട്ട് പോകാനാണ് പലരുടെയും തീരുമാനം. എന്നാല്‍ തല്‍പ്പരരായ സ്വദേശികളെ കണ്ടെത്തുന്നതിന് പ്രയാസം നേരിടുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Top