സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി; പുതിയ പദ്ധതിക്ക് തുടക്കമായി

ജിദ്ദ: സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി. സ്വദേശികള്‍ക്ക് തൊഴിലവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പുതിയ പദ്ധതിക്ക് തുടക്കമായി.

കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിലൂടെ എക്‌സലന്റ് ഗണത്തില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ മേലുള്ള പിഴകള്‍ പരിഹരിക്കുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഉപാധികള്‍ വെച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കെ അത് ലഭിക്കൂ. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയിലോ, അതിനു മുകളിലോ ആയിരിക്കണം, വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കിവരുന്ന സ്ഥാപനമായിരിക്കണം.

പിഴകള്‍ പരിഹരിക്കാന്‍ അപേക്ഷ നല്‍കിയ ശേഷമുള്ള സ്വദേശികളുടെ എണ്ണം അപേക്ഷ നല്‍കുന്നതിനു മുമ്പ് സ്ഥാപനത്തിലുണ്ടായിരുന്ന സ്വദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലോ, തുല്യമോ ആയിരിക്കണം, പിഴകള്‍ക്കെതിരെ എതിര്‍പരാതികളൊന്നും സ്ഥാപനം നല്‍കാതിരിക്കണം, പൂര്‍ണമായും ഒരു വര്‍ഷം അനുയോജ്യമായ ശമ്പളത്തോട് കൂടി ജോലി നല്‍കിയിരിക്കണം തുടങ്ങിയവ നിബന്ധനകളിലുള്‍പ്പെടും.

Top