സൗദി : സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളാണ് പുറത്ത് വന്നത്. 2018 ലെ നാലം പാദത്തിലെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായി കുറഞ്ഞു.
സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12.7 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍ രാജ്യത്തെ വിദേശികളടക്കമുളളവരുടെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. പുരുഷന്മാരില്‍ 2.9 ശതമാനവും സ്ത്രീകളില്‍ 22.6 ശതമാനവുമാണ് തൊഴില്‍ രഹിതര്‍. സൗദിയില്‍ ആകെ പന്ത്രണ്ടര ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.
രാജ്യത്താകെ പന്ത്രണ്ടര (12.54) ദശലക്ഷം വ്യക്തികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 17 ശതമാനം (17.1) സ്ത്രീകളാണ്. സൌദിയില്‍ ഒമ്പതര (9.43) ദശലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്.


