ഹൂതി മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു ; ഒരുമരണം

ജിദ്ദ: ജീസാനിലേക്ക് യമനിലെ ഹൂതികള്‍ വിട്ട മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തെക്കന്‍ നഗരമായ ജീസാനിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെ 10.40 ഓടെയാണ് നാല് ബാലിസ്റ്റിക് മിസൈലുകള്‍ വന്നത്. സംഭവത്തില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ മരിച്ചു.

നഗരപ്രാന്തത്തില്‍ സ്ഥാപിച്ചിട്ടുള്ള പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനം നാലുമിസൈലുകളെയും വിജയകരമായി തകര്‍ത്തിടുകയായിരുന്നു. തകര്‍ത്ത മിസൈലുകളുടെ ഭാഗം വീണ് ഒരാള്‍ മരിച്ചുവെന്നും ചില വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ജീസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണ്ല്‍ യഹ്‌യ അബ്ദുല്ല അല്‍ഖഹ്താനി പറഞ്ഞു.

Top