കൊറോണ; മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി

റിയാദ്: കൊറോണ വൈറസ് പടരുന്ന ഭീതിയിലാണ് ലോകം. ഇതിന്റെ ഭാഗമായി പലതരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ് രാജ്യങ്ങള്‍. മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം സൗദി അറേബ്യ വിലക്കിയിരിക്കുന്ന വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.

യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് സൗദി വിലക്കിയിരിക്കുന്നത്. ഇനി ഈ രാജ്യങ്ങളില്‍ നിന്നും വ്യോമ മാര്‍ഗം മാത്രമായിരിക്കും സൗദിയിലേക്ക് പ്രവേശിക്കാനാവുക.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നാണ് വിവരം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ നിരീക്ഷിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായിരിക്കും.

Top