സൗദി ഓഹരി വിപണി ഇടിഞ്ഞു, എണ്ണ വില ഉയര്‍ന്നേക്കും

SAUDI-ARAMCO

സൌദി : സൌദി ഓഹരി വിപണി ഇടിഞ്ഞു. വില വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടെ സൌദിയുടെ കരുതല്‍ എണ്ണ ശേഖരം ഉപയോഗിച്ച് വിതരണക്കുറവ് നികത്താനാണ് ശ്രമം. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ വില വര്‍ധിക്കുമെന്നാണ് സൂചന.

സൌദി അരാംകോ അറിയിച്ചതു പ്രകാരം 5.7 ബില്യണ്‍ ബാരലിന്റെ കുറവുണ്ടായിട്ടുണ്ട് പ്രതിദിന ഉത്പാദനത്തില്‍. ഇത് എത്ര സമയം അടച്ചിടുമെന്നതും ഉത്പാദനം പൂര്‍ണ തോതിലാകാന്‍ എത്ര സമയം എടുക്കുമെന്നതിനേയും ആശ്രയിച്ചിരിക്കും എണ്ണ വില.

ഏറ്റവും കുറഞ്ഞത് അഞ്ച് ഡോളര്‍ മുതല്‍ പത്ത് ഡോളര്‍ വരെ എണ്ണ വില ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തിയേക്കും.

Top