യാത്രക്കാരെ പ്രവേശിപ്പിക്കാൻ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ ഒരുങ്ങുന്നു

ബഹ്റൈന്‍: സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനായി ബഹ്റൈനിലെ കിങ് ഫഹദ്  കോ​സ്​​ വേയിൽ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ സൗദി അറേബ്യ അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതോടെ സൗദിയില്‍ നിന്നും ബഹ്റൈനിലേക്ക് എത്തുന്ന യാത്രക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശങ്ങള്‍  കോ​സ്​​ വേ അതോറിറ്റി പുറത്തിറക്കി.

പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ബഹ്റൈനും സൗദിയും പുലർത്തുന്ന ജാഗ്രത എല്ലാവരും പിന്തുടരണമെന്ന് കിങ് ഫഹദ്  കോ​സ് ​​വേ അതോറിറ്റി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ വിലക്ക് പിൻവലിക്കുന്നതിലൂടെ സാമ്പത്തിക മേഖലയില്‍ വിലിയ ഉണര്‍വ് ഉണ്ടായിരിക്കും. യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേയും മന്ത്രാലയങ്ങള്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന് അധികൃതര്‍ പറയുന്നു.

Top