യാത്രക്കാർക്കായി നിരവധി പദ്ധതികൾ ഒരുക്കി സൗദി എയർലൈൻസ്

saudi-airlines

റിയാദ്: ബോര്‍ഡിംഗ് പാസ് 48 മണിക്കൂര്‍ മുന്‍പു തന്നെ വിതരണം ചെയ്യുന്ന സേവനം ആരംഭിച്ചതായി സൗദി എയര്‍ലൈന്‍സ്. കൂടാതെ എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് യാത്രക്കാര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും സൗദിയ അറിയിച്ചു.

വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ബോര്‍ഡിംഗ് പാസ് നേടാനാണ് സൗദി എയര്‍ ലൈന്‍സ് അവസരം ഒരുക്കിയിട്ടുളളത്. ഇലക്ട്രോണിക് സെല്‍ഫ് സര്‍വ്വീസ് മെഷീന്‍, സൗദിയ വെബ്‌സൈറ്റ്, സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് നേടാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ മുന്‍പ് മാത്രമാണ് സൗദിയ നേരത്തെ ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തിരുന്നത്.

Top