സൗദി വനിതാ ഡ്രൈവിംഗ്; മനുഷ്യാവകാശ പ്രവര്‍ത്തക സഹര്‍ നാസിഫിന് ഫോര്‍ഡിന്റെ സമ്മാനം

റിയാദ് : സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ആവശ്യത്തിന്റെ ഫലമായി അടുത്തിടെ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അവകാശം ലഭിച്ചിരുന്നു.

ഈ അവകാശത്തിനായി പോരാടിയ സഹര്‍ നാസിഫിന് വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന്റെ വക കാര്‍ സമ്മാനം.

മഞ്ഞനിറത്തിലുള്ള പുത്തന്‍ മസ്താങ്ങാണ് സൗദി അറേബ്യയിലെ വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സഹര്‍ നാസിഫിന് പ്രമുഖ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് സമ്മാനിക്കാനൊരുങ്ങുന്നത്.

മസ്താങ് ആണ് തന്റെ പ്രിയപ്പെട്ട വാഹനമെന്ന് വാഹനവിലക്ക് നീങ്ങിയതിനു ശേഷമുള്ള ഒരു അഭിമുഖത്തില്‍ സഹര്‍ വ്യക്തമാക്കിയിരുന്നു.

വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം നല്‍കുമെന്ന് സെപ്റ്റംബര്‍ 26നാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചത്.

വാഹനം ഓടിക്കുന്ന വീഡിയോ യു ട്യൂബില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 2013 ല്‍ സഹറിനെ ജിദ്ദയില്‍ വച്ച് സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2018 ജൂണ്‍ മുതലാണ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ഭരണകൂടം നല്‍കിയിരിക്കുന്നത്

Top