സൗദിയിൽ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ഷനും വനിതകൾ

saudi women

റിയാദ്: സൗദി അറേബ്യയില്‍ അപകടങ്ങളെ തുടര്‍ന്ന് വാഹനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ നിയോഗിച്ചിട്ടുളള നജം ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയില്‍ വനിതകളെ നിയമിക്കാന്‍ ഒരുങ്ങുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തരീമാനിച്ചതിനു പിന്നാലെയാണ് നാശനഷ്ടം കണക്കാക്കാന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരില്‍ വനിതകളെയും ഉള്‍പ്പെടുത്തുന്നത്. ഇതിനായി സ്വദേശികളായ വനിതാ ബിരുദധാരികളുടെ അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കുന്ന വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയ ശേഷമായിരിക്കും നിയമനം നല്‍കുക. നജം കമ്പനിയിലെ ഓഫീസുകളില്‍ നിലവില്‍ 250 വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ നടത്തി നഷ്ടം കണക്കാക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ് വനിതകളെ നിയമിക്കുന്നതെന്ന് നജം ഇന്‍ഷുറന്‍സ് വകുപ്പ് മേധാവി നീയര്‍ ഹാനി ദഹാന്‍ വ്യക്തമാക്കി.

Top