വിവാഹമോചനം നടന്ന് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും വാട്ട്‌സാപ്പില്‍ ചീത്തവിളി; സൗദി യുവതിക്ക് തടവ്

ജിദ്ദ: ഏഴു വർഷം മുൻപ് വിവാഹ മോചനം നേടിയ യുവതി മുൻഭർത്താവിനെ ശല്യം ചെയ്യുന്നതായി പരാതി.വിവാഹ മോചനത്തിന് ഏറെ കാലത്തിന് ശേഷവും മുന്‍ ഭര്‍ത്താവിന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച സൗദി യുവതിക്ക് തടവ്. ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് യുവതിക്കെതിരേ ശിക്ഷ വിധിച്ചത്. മുന്‍ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഏഴ് വര്‍ഷം മുമ്പ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും വാട്ട്‌സാപ്പിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാണിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്.

ഏകാധിപതി, ഒരു വികാരവുമില്ലാത്ത റോബോട്ട്, സൈക്കോ, ചതിയന്‍ തുടങ്ങിയ പദപ്രയോഗങ്ങളും ഇമോജികളും ഇട്ട് തന്റെ അപഹസിക്കുകയും ഇടയ്ക്കിടെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ശപിക്കുകയും ചെയ്യുകയാണെന്നും മുന്‍ ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. ഇതിനുള്ള തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും യുവാവ് കോടതിക്ക് കൈമാറി.

ജിദ്ദ: വിവാഹ മോചനത്തിന് ഏറെ കാലത്തിന് ശേഷവും മുന്‍ ഭര്‍ത്താവിന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച സൗദി യുവതിക്ക് തടവ്. ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് യുവതിക്കെതിരേ ശിക്ഷ വിധിച്ചത്. മുന്‍ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

ഏഴ് വര്‍ഷം മുമ്പ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും വാട്ട്‌സാപ്പിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാണിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്.

ഏകാധിപതി, ഒരു വികാരവുമില്ലാത്ത റോബോട്ട്, സൈക്കോ, ചതിയന്‍ തുടങ്ങിയ പദപ്രയോഗങ്ങളും ഇമോജികളും ഇട്ട്  അപഹസിക്കുകയും ഇടയ്ക്കിടെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ശപിക്കുകയും ചെയ്യുകയാണെന്നും മുന്‍ ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. ഇതിനുള്ള തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും യുവാവ് കോടതിക്ക് കൈമാറി

Top