പ്രവാസി അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സൗദി

റിയാദ്: സൗദിയില്‍ പ്രവാസികളായ അക്കൗണ്ടന്റ്റുമാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി പുതിയ നിയമം. തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിയമം നടപ്പാക്കുന്നത്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയമം നിലവില്‍ വരും. വ്യാജ രേഖകള്‍ ഉപയോഗിച്ച് അക്കൗണ്ടന്റായും ഓഡിറ്ററായും ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. 2020 അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Top