യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു, ഒമ്പതു പേര്‍ക്ക് പരിക്ക്

ദുബായ്: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു.

സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര സദാ പ്രവിശ്യയില്‍ ഒരു ഹോട്ടലിനെയും സമീപത്തെ വ്യാപാര കേന്ദ്രത്തെയും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഒമ്പതു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

ആക്രമണത്തില്‍ ഹോട്ടലും വ്യാപാര കേന്ദ്രവും പൂര്‍ണമായി തകര്‍ന്നു. ഇറാന്റെ പിന്തുണയുള്ള ഷിയ വിമതര്‍ ഹൂതികളുടെ ശക്തകേന്ദ്രമാണ് സദാ. ആക്രമണത്തോടു സൗദി സഖ്യസേന ഇതേവരെ പ്രതികരിച്ചിട്ടില്ല.

Top