സൗദി സ്വദേശിവത്കരണം ; നിതാഖത് സെപ്തംബറിൽ ,ആശങ്കയോടെ തൊഴിലാളികൾ

റിയാദ്: സൗദി സ്വദേശിവത്കരണം ശക്തമാകുന്നു. പരിഷ്കരിച്ച നിതാഖത് സെപ്റ്റംബർ ആദ്യവാരം പ്രാബല്യത്തിൽ വരും.

സ്വദേശികളുടെ തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്തുക ,വനിതകൾക്ക് തൊഴിൽ, വ്യാജന്മാരെ പിടികൂടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗദി സ്വദേശിവത്കരണം ശക്തമാക്കുന്നത്.

നിതാഖാത് നിലവിൽ വരുന്നതോടെ ചെറുകിട സ്ഥാപനങ്ങൾക്കും കൂടുതൽ സൗദികളെ ജോലികളിൽ നിയമിക്കേണ്ടി വരും. സ്വദേശിവത്കരണം ശക്തമാകുന്നതോടെ വിദേശ തൊഴിലാളികളുടെ ജോലി സാദ്ധ്യതയും കുറയും.

പരിഷ്കരിച്ച നിതാഖത് പ്രകാരം നഴ്‌സറി സ്കൂൾ: 85 %, ടെലെകോം കമ്പനികൾ: 45%, നിർമാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ: 16%, ജ്വല്ലറികൾ: 33%, ഫാർമസികൾ: 19%, ബസ് കമ്പനികൾ: 15%, വിമാന സർവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ: 38%, ആരോഗ്യ മേഖല: 28%, എന്നിങ്ങനെയാണ് സ്വാദേശികളുടെ എണ്ണം പുതിക്കിയിരിക്കുന്നത്

Top