സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് പതിനൊന്നില്‍ നിന്നും പതിനഞ്ച് ശതമാനമായി വര്‍ധനവ് രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്.

വനിതകള്‍ക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടിലാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Top