തെളിവുകള്‍ കൈവശമുണ്ട് ; ഡ്രോണ്‍ ആക്രമണത്തിന്‌ പിന്നില്‍ ഇറാനെന്ന് തറപ്പിച്ച് സൗദി

ജിദ്ദ/ന്യൂയോര്‍ക്ക്: അരാംകോയുടെ രണ്ട് എണ്ണ സംസ്‌കരണ ശാലകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി അറേബ്യ.

സൗദിയിലെ എണ്ണപ്ലാന്റുള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാണെന്ന് അമേരിക്ക വ്യക്തമാക്കിയതിനു പിന്നാലെയാണ് തെളിവുകള്‍ കാണിക്കാന്‍ തയാറാണെന്നു സൗദി അറിയിച്ചിരിക്കുന്നത്.ഇതോടെ മധ്യപൂര്‍വ ദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും.

തെളിവുകളും ആക്രമണത്തിന് ഉപയോഗിച്ച ഇറാന്‍ നിര്‍മിത ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.ഭീകരാക്രമണത്തില്‍ ഇറാന്‍ ഭരണകൂടത്തിനുള്ള പങ്ക് ഇതോടെ വ്യക്തമാകുമെന്നും സൗദി അറിയിച്ചു. യമനില്‍ നിന്നല്ല ആക്രമണമെന്ന് സൗദി ആദ്യം തന്നെ പറഞ്ഞിരുന്നു.

അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സെപ്റ്റംബര്‍ 11നാണ് സ്ഫോടനവും തീപിടിത്തവുമുണ്ടായത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലായിരുന്നു സംഭവം.

Top