കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സൗദി

മനാമ: സൗദിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്കി. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്കുക.

യുഎഇ, ഖത്തര്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ആഗസ്ത് മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്ത് മുതിര്‍ന്നവരില്‍ 70% പേര്‍ക്ക് കുത്തിവയ്പ് നല്‍കിയ ശേഷം വാക്‌സിന്‍ നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. മുന്‍ഗണനാ വിഭാഗങ്ങള്‍, വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിന്റെ ലഭ്യത അനുസരിച്ച്‌ രണ്ടാമത്തെ ഡോസ് പാക്കേജ് ഉടന്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Top