സൗദിയില്‍ പഴയ മീറ്ററുകള്‍ക്കു പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു

സൗദി: സൗദിയിലെ വൈദ്യുതി മേഖലയില്‍ പഴയ മീറ്ററുകള്‍ക്കു പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നു. ഇതിന് കരാര്‍ നല്‍കിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. സൗദി കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സൗദിയിലെ വൈദ്യുതി മേഖല പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെടുത്തിരിക്കുന്നത്.

ആദ്യ ഘട്ടമായി മൂന്നു വര്‍ഷത്തിനകമാണ് മീറ്ററുകള്‍ സ്ഥാപിക്കുന്നത്. 25 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുമെന്നും, രണ്ടു മാസത്തിനുള്ളില്‍ കമ്പനി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ മീറ്ററുകളും മാറ്റി, പകരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു വഴി വൈദ്യുതി വിതരണ ശൃംഖലകളുടെ വിശ്വാസം ഉയര്‍ത്തുന്നതിനുമാകും. ഈ ശ്രമങ്ങളുടെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹിക, വാണിജ്യ, വ്യവസായ ഉപയോക്താക്കളുടെ മീറ്ററുകള്‍ മാറും. എല്ലാ മീറ്ററുകളും മാറ്റി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് കരാറെന്ന് കമ്പനി അറിയിച്ചു.

Top