ചുട്ടുപൊള്ളി സൗദി; മേയ് മാസം രേഖപ്പെടുത്തിയത് അതി കഠിന ചൂട്

റിയാദ്: ഗള്‍ഫ് മേഖലയിലെ ചൂട്‌ കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. കുവൈറ്റിലെ ചില പ്രദേശങ്ങളില്‍ ലോകത്തിലെ ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സൗദിയിലും ചൂട് കൂടിവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് ഇക്കഴിഞ്ഞ മേയ് മാസം സൗദിയില്‍ രേഖപ്പെടുത്തിയതെന്ന് നാഷനല്‍ സെന്റര്‍ ഓഫ് മിറ്റീരിയോളജിയിലെ ക്ലൈമറ്റ് സര്‍വീസസ് വകുപ്പ് അറിയിച്ചു.

1991ന് ശേഷമുള്ള ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ മെയ് മാസം സൗദിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ മെയ് മാസത്തെ താപനില പരിശോധിച്ചാണ് ഈ കണ്ടെത്തലെന്ന് നാഷനല്‍ സെന്റര്‍ ഓഫ് മിറ്റീരിയോളജി ട്വിറ്ററില്‍ വ്യക്തമാക്കി. അതേസമയം, ഇത്തവണത്തെ ആഗ്‌സ്തില്‍ ചൂട് കൂടുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂടായിരിക്കും അടുത്ത മാസം ഉണ്ടാവുകയെന്ന് നാഷനല്‍ സെന്റര്‍ വ്യക്തമാക്കി. 29.2 ഡിഗ്രി സെല്‍ഷ്യസിനും 43.6 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ആഗസ്തിലെ ശരാശരി താപനില.

Top