വുഹാനില്‍ നിന്ന് സൗദിയില്‍ എത്തിയ 10 വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ബാധയില്ല

റിയാദ്: ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയ 10 വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ വൈറസ് ബാധയില്ല. ആരോഗ്യ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സൗദി ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.

പരിശോധനയുടെ ആദ്യ ലാബോറട്ടറി ഫലമാണ് മന്ത്രാലയം പുറത്തുവിട്ടത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും 14 ദിവസത്തേക്ക് കൂടി വിദ്യാര്‍ഥികള്‍ മെഡിക്കല്‍ സംഘത്തിന് കീഴില്‍ പ്രത്യേകം നിരീക്ഷണത്തിലായിരിക്കും.

ചൈനയിലെ വുഹാന്‍ മേഖലയില്‍ നിന്ന് ഞായറാഴ്ചയാണ് 10 സൗദി വിദ്യാര്‍ഥികളെ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ റിയാദില്‍ എത്തിയത്. തുടര്‍ന്ന് വിദഗ്ധരായ മെഡിക്കല്‍ സംഘത്തോടൊപ്പം പുര്‍ണ സജ്ജവും അനുയോജ്യവുമായ താമസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

Top