സൗദി രാജകുടുംബാംഗം അന്തരിച്ചു

റിയാദ്: സൗദി രാജകുടുംബാംഗം മുഹമ്മദ് ബിന്‍ മുത്താബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസൈദ് ബിന്‍ ജലാവി അല്‍ സൗദ് രാജകുമാരന്‍ അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട അറിയിപ്പ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍
മയ്യത്ത് നമസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Top