സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ; ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്നി​ൽ​ നീണ്ട നിര

സൗദി: കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സൗദിയിലേക്ക് ഇപ്പോഴും വിമാന സര്‍വീസ് തുടങ്ങാത്തതിന് പ്രധാന കാരണം. നാട്ടിൽ കുടുങ്ങിയ പ്രവാസികൾ മറ്റു അറബ് രാജ്യങ്ങളില്‍ ക്വാറന്റീൻ ഇരുന്ന ശേഷം ആയിരുന്നു സൗദിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനു സാധിക്കില്ല. വിമാന സർവിസുകൾ പുനരാരംഭിക്കാത്തത് കാരണം പല പ്രവാസികളുടേയും ജീവിതം തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പലരും മാസങ്ങളായി നാട്ടില്‍ തന്നെയാണ്. സൗദിയിലേക്ക് മടങ്ങാന്‍ വേണ്ടി നെട്ടോട്ടമോടുകയാണ് ഇവര്‍.

രണ്ടോ, നാലോ മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയവരാണ് തിരിച്ച് പേകാന്‍ സാധികാതെ കുടുങ്ങിയിരിക്കുന്നത്. ഖത്തർ, ദുബായ്, ബഹ്‌റൈൻ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പോയി അവിടെ ഹോട്ടല്‍ ക്വാറന്റീൻ ഇരുന്ന് പതിനാല് ദിവസം കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തി സൗദിയിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഫെബ്രുവരി രണ്ടാം തീയതി സൗദി ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തലാക്കി. അറബ് രാജ്യങ്ങളെ കൂടാതെ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തി.

ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാൾ വഴി സൗദിയിലേക്ക് പോകാന്‍ സാധിക്കും. എന്നാല്‍ സാധാരണക്കാരെ കൊണ്ട് താങ്ങാന്‍ സാധിക്കാത്ത അത്രയും വലിയ തുകയാണ് ചെവല്. . 80,000 മുതൽ ഒരു ലക്ഷം വരെ ഒരാള്‍ക്ക് ചെലവ് വരും.

Top