സൗദി അന്താരാഷ്ട്ര വിമാന യാത്രകള്‍ പുനരാരംഭിച്ചു

ജിദ്ദ: നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം മെയ് 17നു തന്നെ വിദേശ വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം സൗദി അറേബ്യ പിന്‍വലിച്ചു. ഇന്നലെ മാത്രം ദേശീയ എയര്‍ലൈന്‍സായ സൗദിയ 43 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ 30 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തി.

വരും ദിവസങ്ങളില്‍ റിയാദില്‍ നിന്ന് 153ഉം ജിദ്ദയില്‍ നിന്ന് 178ഉം പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും സൗദിയ എയര്‍ലൈന്‍സ് അറിയിച്ചു. റിയാദില്‍ നിന്ന് ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് ധാക്കയിലേക്കുമായിരുന്നു ഇന്നലെ ആദ്യ വിമാന സര്‍വീസുകള്‍.

കൈറോയില്‍ നിന്ന് റിയാദിലേക്കും ജക്കാര്‍ത്തയില്‍ നിന്ന് ജിദ്ദയിലേക്കുമായിരുന്നു ഇന്നലെ സൗദിയിലേക്ക് ആദ്യമായി എത്തിയ വിമാനങ്ങള്‍. ജിദ്ദയിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങള്‍ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് സര്‍വീസ് നടത്തിയത്.

അതിനിടെ, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ യാത്രാ നിബന്ധനകളില്‍ സൗദി അധികൃതര്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി. നേരത്തേ നിലവിലുള്ള നിബന്ധനകള്‍ക്ക് പുറമെയാണ് പുതിയ വ്യസ്ഥകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നോട്ടുവച്ചത്.

രാജ്യത്തെ ഏത് വിമാനത്താവളത്തിലും പ്രവേശനം ലഭിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാണ് എന്നതാണ് വ്യവസ്ഥകളിലൊന്ന്.

 

 

Top