ടീഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച് സൗദി, ഖത്തര്‍, യു.എ.ഇ നേതാക്കള്‍ ഒരുമിച്ച്; ഫോട്ടോ വൈറല്‍

റിയാദ്: ഔദ്യോഗിക പരിവേഷങ്ങളില്ലാതെ യു.എ.ഇ, സൗദി, ഖത്തര്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാനുമാണ് സൗദിയിലെ ചെങ്കടല്‍ തീരത്ത് കൂടിക്കാഴ്ച നടത്തിയത്.

ക്യാഷ്വല്‍ ലുക്കിലെത്തിയ ഇവരുടെ ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സൗദി കിരീടാവകാശിയുടെ സ്വകാര്യ ഓഫീസ് മേധാവിയും മിസ്‌ക് ഫൗണ്ടേഷന്‍ ബോര്‍ഡ് മെമ്പറുമായ ബദര്‍ അല്‍അസാകിറാണ് ഫോട്ടോ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഷോര്‍ട്സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് കാഷ്വലായി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സൗദി അറേബ്യയും ഖത്തറും നാല് വര്‍ഷം നീണ്ട പിണക്കങ്ങള്‍ മറന്ന് ഒന്നിച്ച കഴിഞ്ഞ വര്‍ഷത്തെ അല്‍ ഉല ജി.സി.സി ഉച്ചകോടിക്ക് ശേഷം ഖത്തര്‍ അമീര്‍ ആദ്യമായാണ് സൗദിയിലെത്തുന്നത്.

 

Top