സ്വന്തം രാജ്യത്ത് താമസിക്കാന്‍ ഇസ്രയേലുകാര്‍ക്ക് അവകാശമുണ്ട്; സല്‍മാന്‍ രാജകുമാരന്‍

salman

വാഷിങ്ടണ്‍: സ്വന്തം രാജ്യത്ത് ജീവിക്കാന്‍ ഇസ്രയേലുകാര്‍ക്ക് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കയില്‍ ഒരു അഭിമുഖ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പലസ്തീന്‍കാര്‍ക്കും ഇസ്രയേലുകാര്‍ക്കും തങ്ങളുടെ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്നും എന്നാല്‍, സ്ഥിരത ഉറപ്പാക്കുന്നതിനും സാധാരണഗതിയിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ഒരു സമാധാന കരാര്‍ ആവശ്യമുണ്ടൈന്നും അദ്ദഹം പറഞ്ഞു.

ജറുസലേമിലെ വിശുദ്ധപള്ളിയുടെ സ്ഥിതിയിലും പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂതന്മാര്‍ക്ക് തങ്ങളുടെ പൈതൃകഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടൊയെന്ന ചോദ്യത്തോടുള്ള മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്.

പൊതുശത്രുവായ ഇറാനെതിരേ സൗദി അറേബ്യയും ഇസ്രയേലും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് സല്‍മാന്‍ രാജകുമാരന്റെ പ്രസ്താവന.

Top