സൗദിയിൽ ഇന്ത്യക്കാരുടെ സന്ദര്‍ശക വിസകള്‍ പുതുക്കൽ സൗജന്യം

visa

റിയാദ്: ഇന്ത്യകാരായ സന്ദര്‍ശകര്‍ക്കുള്ള വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി ഭരണകൂടം. കൊവിഡ് രൂക്ഷമായതോടെ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയ മറ്റ് ഇരുപത് രാജ്യങ്ങളില്‍നിന്നുള്ളവരുടെയും വിസ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കും. സൗദി അധികൃതര്‍ വിസ നല്‍കിയിട്ടും രാജ്യത്തെത്താന്‍ കഴിയാത്തവര്‍ക്കാണ് വിസ പുതുക്കി നല്‍കുക.

ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുകയെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. https://enjazit.com.sa/enjaz/extendexpiredvi-sa എന്ന വെബ്‌സൈറ്റില്‍ വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഈമെയിൽ ഐഡി, രാജ്യം തുടങ്ങിയ വിവരങ്ങള്‍ നല്‍കി വിസാ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ നല്‍കാം.

Top