വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി

സൗദി : അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി. അരാംകോയിലെ ആക്രമണത്തോടെ പ്രതിദിനം വിപണിയില്‍ 5.7 ദശലക്ഷം ബാരലിന്റെ കുറവാണുണ്ടായത്. ഇതേ തുടര്‍ന്ന് എണ്ണവില ബാരലിന് 71 ഡോളറിലെത്തിയിരുന്നു.

എന്നാല്‍ അപ്രതീക്ഷിത വേഗത്തില്‍ കരുതല്‍ ശേഖരം ഉപയോഗിച്ച് എണ്ണ വിതരണം പുനഃസ്ഥാപിച്ചതോടെ വില ഒറ്റടയടിക്ക് ആറ് ശതമാനമിടിഞ്ഞു. ആക്രമണം നടന്ന രണ്ട് പ്ലാന്റുകളും ഈ മാസാവസാനം തുറക്കും. എങ്കിലും ഉത്പാദനം നവംബറിലെ പൂര്‍ണ തോതിലാകൂ. റെക്കോര്‍ഡ് വേഗത്തില്‍ എണ്ണ വിതരണം പുനഃസ്ഥാപിച്ചതോടെ വില പഴയ പടിയിലേക്കെത്തും.

Top