പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സൗദി

സൗദി പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി.ശബ്ദ മലിനീകരണം തടയുന്നതിന്‍റെ ഭാഗമായാണ് സൗദിയിൽ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമേ ഇനി ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളു. നമസ്കരിക്കുന്ന സമയത്ത് ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഇസ്ലാമിക കാര്യ മന്ത്രാലയം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രം. ഇത് സംബന്ധിച്ച് പള്ളി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുഷെയ്ഖ് പറഞ്ഞു. പുതിയ തീരുമാനം ലംഘിക്കുന്നവർക്കെതിരിൽ നിയമനടപടി സ്വീകരിക്കും. ചില സ്ഥലങ്ങളില്‍ നമസ്കാരത്തിന്‍റെ സമയത്തും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു. ഇത് പരിസരത്തെ വീടുകളിലും മറ്റു താമസ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രായമായവരും, രോഗികൾകളും ഇതിനെ കുറിച്ച് പരാതി പറയുകയുണ്ടായി.

Top