കൊറോണ:വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി; താക്കീതുമായി സൗദി

റിയാദ്:ഏഴായിരത്തോളം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് ലോകത്താകമാനം ഭീതി പടര്‍ത്തി നിയന്ത്രാണാധീതമായി പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളും കനത്ത ജാഗ്രതയുമാണ് എല്ലാ ലോക രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഇത്രയും ഭയാനാകമായ സാഹചര്യത്തിലും ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടികളാണ് എല്ലാ രാജ്യങ്ങളും എടുക്കുന്നത്.

ഇപ്പോഴിതാ കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവരെ താക്കീത് ചെയ്തിരിക്കുകയാണ് സൗദി ഭരണകൂടം. അടിസ്ഥാന രഹിതമായ വാര്‍ത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി താക്കീത് അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന വിവരങ്ങളാണ് അവസാന വാക്ക്. മന്ത്രാലയത്തിന്റേതല്ലാത്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളോ വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും അങ്ങനെ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡോ. മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു.

കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും രാജ്യവാസികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top