സൗദിയില്‍ നാല് പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ നാലു പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 11 ആയി. കുവൈത്തില്‍ ഞായറാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി. ഖത്തറില്‍ മൂന്നുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ആകെ 15 രോഗബാധിതരായി.

സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. നാലാമത്തെയാള്‍ യു.എ.ഇ വഴി ഇറാനില്‍ നിന്നെത്തിയതായിരുന്നു. ഇദ്ദേഹം ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കുവൈത്തില്‍ ഞായറാഴ്ച രാവിലെ ഒന്നും ഉച്ചക്കുശേഷം രണ്ട് കേസുകളുമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഇറാനില്‍നിന്ന് കൊണ്ടുവന്ന് ക്യാമ്പില്‍ പാര്‍പ്പിച്ച കുവൈത്തികളാണ്

Top