യെമനില്‍ സ്‌കൂള്‍ ബസിനു നേരെ സൗദിയുടെ വ്യോമാക്രമണം; 29 കുട്ടികളടക്കം 60 മരണം

yemen

യെമന്‍: യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ആക്രമണത്തില്‍ 29 കുട്ടികളടക്കം അറുപത് പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്ക് പരിക്ക്.

യെമനിലെ ഹൂത്തി വിമതര്‍ക്കെതിരാണ് ആക്രമണമെന്നാണ് സൗദിയുടെ വിശദീകരണം. എന്നാല്‍ ഇന്നലെ വൈകുന്നേരം യെമനിലെ സാദാ പ്രവിശ്യയിലെ തിരക്കേറിയ നഗര ഭാഗത്തൂടെ കടന്നു പോവുകയായിരുന്ന സ്‌കൂള്‍ ബസിനു നേരെയാണ് വ്യോമാക്രമണം നടന്നത്.

ആക്രമത്തില്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്ന 29 കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടികളെല്ലാം പതിനഞ്ച് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളാണ്.

പരിക്കേറ്റ കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും നില അതീവഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.Related posts

Back to top