അമേരിക്കന്‍ എംബസി ജറൂസലേമില്‍; ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് സൗദി രാജാവ്

salmaan

റിയാദ്: ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് സൗദി രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു സല്‍മാന്‍ രാജാവിന്റെ വിമര്‍ശനം.

യുഎസ് തീരുമാനത്തെ തങ്ങള്‍ നിരാകരിക്കുന്നുവെന്ന് ദഹറാനില്‍ നടക്കുന്ന അറബ് ലീഗില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. നേരത്തെ ടെല്‍അവീവിലായിരുന്നു അമേരിക്കന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്.

കിഴക്കന്‍ ജറുസലേം പലസ്തീന്റെ അവിഭാജ്യ ഘടകമാണ്. ജറൂസലേമിലെ ഇസ്ലാമിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് 120 മില്യണ്‍ യൂറോ സംഭാവനയും അദ്ദേഹം പ്രഖ്യാപിച്ചു.

ദഹറാന്‍ ഉച്ചക്കോടിയെ ഞാന്‍ ജറുസലേം ഉച്ചക്കോടിയെന്ന് പേരിട്ട് വിളിക്കുന്നു. പലസ്തീനും അവിടുത്തെ ജനങ്ങള്‍ക്കും അറബ് ലീഗിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യുഎന്‍ ഫണ്ടിലേക്കും സല്‍മാന്‍ രാജാവ് സഹായം പ്രഖ്യാപിച്ചു.

Top