മഞ്ഞുരുകുന്നുവോ? ഖത്തറിനെ ക്ഷണിച്ച് സൗദി രാജാവ് !

ദോഹ:ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ(ജി.സി.സി.) അടിയന്തര യോഗത്തിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ ക്ഷണിച്ച് സൗദി സല്‍മാന്‍ രാജാവ്.ക്ഷണം ലഭിച്ചതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖത്തര്‍ അമീറിനുള്ള ക്ഷണം ഉപപ്രധാനമന്ത്രി സ്വീകരിച്ചത്.

സൗദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ 2017 മുതല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഉപരോധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനിനിരിക്കേയാണ് ജി.സി.സി യോഗത്തിന് ഖത്തര്‍ അമീറിനെ സല്‍മാന്‍ രാജാവ് ക്ഷണിച്ചിരിക്കുന്നത്.

Top