saudi king invited reserve bank governer reghuram rajan

റിസര്‍വ് ബാങ്കിന്റെ അടുത്ത ഗവര്‍ണര്‍ ആരാകുമെന്ന ഊഹോപോഹങ്ങള്‍ക്കിടെ രഘുറാം രാജന് സൗദിയിലേയ്ക്ക് ക്ഷണം.

അന്താരാഷ്ട്ര തലത്തില്‍ രാജന് നിരവധി ഓഫറുകള്‍ വന്നെങ്കിലും അതില്‍ ഏറ്റവും ആകര്‍ഷകം സൗദി രാജാവില്‍നിന്നുള്ളതാണ്.

സൗദി അറേബ്യന്‍ സമ്പദ്ഘടനയുടെ വൈവിധ്യ വത്കരണത്തിന് ചുക്കാന്‍ പിടിക്കാനാണ് സൗദി രാജാവ് രാജനെ ക്ഷണിച്ചിരിക്കുന്നത്.

നിലവില്‍ എണ്ണയുമായി ബന്ധപ്പെട്ട സൗദിയുടെ സമ്പദ്ഘടന വ്യത്യസ്ത മേഖലകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ആകര്‍ഷകമായി പ്രതിഫലത്തോടൊപ്പം ഏത് രാജ്യത്ത് താമസിക്കാനുള്ള സ്വാതന്ത്ര്യവും സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്. മാസത്തില്‍ പത്ത് ദിവസംമാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയത്രെ.

സെപ്തംബര്‍ നാലിനാണ് രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നത്. രണ്ടാമൂഴത്തിനില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജനേക്കാല്‍ ഒട്ടും മോശമല്ലാത്തയാളെ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമംതുടങ്ങിയിട്ടുണ്ട്.

Top