സൗദിയില്‍ ഇടിയോട് കൂടിയ മഴ തുടരും ; കനത്ത ജാഗ്രത നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി. അല്‍ഖസീം, ഹഫര്‍ അല്‍ ബാത്തിന്‍ വിദ്യഭ്യാസ വകുപ്പുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ പലഭാഗത്തും മഴയുണ്ട്.

Top