saudi give free ekkama renewed

റിയാദ്: ഒരു വര്‍ഷത്തോളമായി പുതുക്കിലഭിക്കാത്ത തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കിനല്‍കുമെന്ന് സൗദി തൊഴില്‍മന്ത്രാലയം.

സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റാനും തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും മന്ത്രാലയം തീരുമാനിച്ചു.

ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഇന്ത്യന്‍ തൊഴിലാളികള്‍ക്കു വേണ്ട നിയമസഹായം നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചിട്ടുണ്ട്.

പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ജിദ്ദയിലെത്തി. റിയാദില്‍ സൗദി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഒപ്പം സൗദിയിലെ വിവിധ കമ്പനികളുമായും അദ്ദേഹം ചര്‍ച്ച നടത്തും. തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സൗദിയിലെ മൂന്നുകേന്ദ്രങ്ങളിലെ ലേബര്‍ക്യാമ്പുകളിലാണ് പ്രധാനമായും തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നത്. റിയാദിലെ ഓജര്‍ കമ്പനിയുടെ ലേബര്‍ക്യാമ്പില്‍ ഭക്ഷണംലഭിക്കാതെ 2800 പേരാണുള്ളത്. ഇവിടെയുള്ള നാലുക്യാമ്പുകളിലായി 175 മലയാളികളും കുടുങ്ങിക്കിടക്കുന്നു. തായിഫ്, മെക്ക, ജിദ്ദ എന്നിവിടങ്ങളിലെ ക്യാമ്പുകളിലായി 2450 പേരാണുള്ളത്. ഇവിടെ നൂറോളം മലയാളികളുണ്ട്.

Top