സൗദിയില്‍ പൊലീസ് ചമഞ്ഞ് കൊള്ള ; പ്രതികൾ പിടിയിൽ

റിയാദ്: സൗദി തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ള ചെയ്യുന്ന മൂന്നംഗ സംഘത്തെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി ജീവനക്കാര്‍ താമസിക്കുന്ന രണ്ട് വീടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സംഘം അതിക്രമിച്ചു കയറി പണവും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും കൊള്ള ചെയ്യുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്.

സംഘത്തിലെ രണ്ടു പേര്‍ സൗദി പൗരന്‍മാരും ഒരാള്‍ സുഡാന്‍ പൗരനുമാണെന്ന് പൊലീസ് പറഞ്ഞു. സുഡാന്‍ പൗരന്‍ അനധികൃതമായി സൗദിയില്‍ താമസിക്കുന്ന ആളാണെന്നും പൊലീസ് അറിയിച്ചു. ഇതേ രീതിയില്‍ മറ്റിടങ്ങളിലും സംഘം കൊള്ള നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കറൈദിസ് അറിയിച്ചു.

Top